Hero malayalam review

അങ്ങനെ ഹീറോ യുടെ തീരുമാനം ആയി

 

Hero movie reviewവലിയ പ്രതീക്ഷ ഇല്ലാതെ ആണ് ഹീറോ കാണാന്‍  പോയത്.

കഥ

കഥ അടുത്ത് കൂടി പോയിട്ടില്ല..ഹീറോ യ്ക് muscle  കാണിക്കാന്‍ വേണ്ടി മാത്രം ഉള്ള ഒരു സിനിമ..നായകന്‍, നായികാ , നായികാ യെ പ്രേമിക്കാന്‍ ശ്രമിക്കുന്ന വില്ല്യന്‍, എഗോ പ്രോബ്ലം, കുറെ അധികം സ്ടണ്ട്സ് , കച്ചറ പാട്ടുകള്‍.. എല്ലാം കൂടി നമ്മുടെ ക്ഷമ ശീലം വര്‍ധിപ്പിക്കും.

 

ഇന്റെര്‍വല്‍ ആകാന്‍ തന്നെ  ഒന്നര മണിക്കൂര്‍ എടുത്തു..

 

അഭിനയം

എടുത്തു പറയാന്‍ അനൂപ്‌ മേനോന്‍ മാത്രമേ ഉള്ളു.

നായകന്‍ – ചാന്തുപൊട്ട്  ഭാഷ യില്‍ പറയുവണേല്‍..ചാള തടി പോല്ലേ ഉള്ള muscle മാത്രം ഉള്ള നായകന്‍, പ്രിത്വിരാജ് തന്ടെ കരീര്‍ ഇലെ ഏറ്റവും മോശം കഥാപാത്രങ്ങളില്‍ ഒന്നായി അഭിനയിച്ചു.

നായികാ – നായകന്റെ ഉരുട്ടിയ muscle കണ്ടാല്‍ ഉടനെ ഹായ്, ഹലോ,  ഐ ലവ് യു പറയുന്ന നായികാ – (IPL  ഇലെ ചീര്‍ ഗിര്‍ല്സ് നു പോലും ഈ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റും)

വില്ല്യന്‍ ഒന്ന് – ബാലാ – എന്തിനോ വേണ്ടി തിളകുന്ന വില്ല്യന്‍, നായകന്‍ ന്റെ അടി കൊണ്ട് പോകുന്നു, ഇന്റെര്‍വല്‍ കഴിഞ്ഞാല്‍ ഈ വില്ല്യന്‍ പിന്നെ ഫ്രെയ്മിലെ  ഇല്ല..പതിവ് പോല്ലേ തന്നെ ബാലാ വളരെ ബോര്‍ ആയിടുണ്ട് ..

വില്ല്യന്‍ രണ്ടു – ശ്രീകാന്ത് – നായികാ യുടെ പുറകെ നടക്കാന്‍ വേണ്ടി രണ്ടാമത്തെ വില്ല്യന്‍. കഥകളി ഇലെ കത്തി വേഷം പോല്ലേ ദുഷ്ട സ്വഭാവം കാണിക്കുന്ന ഇ വില്ല്യന്‍ അവസാനം നായകന്റെ അച്ഛനെ കൊലുകയാണ് സുഹുര്തുക്കളെ  ..കൊലുകയാണ് ..!!

അവിടെ അച്ഛന്റെ ചിത ..ഇവിടെ ഷൂട്ടിംഗ്..

ചിത  ..ഷൂട്ടിംഗ്..

ഷൂട്ടിംഗ്..ചിത

 സംവിധാനം

ആശാന് ഒന്ന് പിഴച്ചാല്‍ ശിഷ്യന്  അമ്പതിഒന്ന് പിഴക്കും ഏന് ഷാജി കൈലാസ് ന്റെ ശിഷ്യനായ ഡയറക്ടര്‍ തെളിയിച്ചു ..

 

അന്ധിമ വിധി:

രാജപ്പന്‍ വെല്‍ ഫെയര്‍ ഫണ്ട്‌ ഇലേക് സംഭാവന കൊടുക്കാന്‍ തയ്യാര്‍ ആണേല്‍ കാണുക..

 

വാല്‍ കഷണം :

(സാധാരണ ഇത്തരം ചിത്രങ്ങളില്‍ കാണാറുള്ളത്‌ പോലെ നായികയെ വില്യന്‍ ഓ വഴിയില്‍ കൂടി പോഗുന്നവാണോ, ഇനി ഇവര്‍ ആര്‍കും പറ്റിയില്ലെങ്ങില്‍ നായകനോ rape ചെയുന്ന scene , എന്ത് കൊണ്ടോ മിസ്സിംഗ്‌ ആണ്..)

 

 

 

 

  

  • Hero

     Hero Hero is upcoming Prithviraj movie in Malayalam. Hero is directed by Deepan who previously directed Prithviraj in ‘Puthiyamugham’, which was a commercial success. The film also has Anoop Menon,

Leave a Reply

Your email address will not be published. Required fields are marked *


*